വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയ എ.ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണബാക്കില്‍ കൂട്ട സ്ഥലമാറ്റം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയ എ.ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണബാക്കില്‍ കൂട്ട സ്ഥലമാറ്റം. ബാങ്കില്‍ നടന്ന ക്ര​മക്കേടുമായി ബന്ധപ്പെട്ട്​ സഹകരണ വകുപ്പ്​ അ​േന്വഷണം നടത്തുന്നതിനിടയിലാണ്​ നടപടി. ബാങ്കിലെ 32 ജീവനക്കാരെയാണ്​ സ്ഥലം മാറ്റിയത്​. അഡ്​മിനിസ്​ട്രേറ്റര്‍ക്കും ഭരണസമിതിക്കുമെതിരെ മൊഴി നല്‍കിയവരുള്‍​പ്പടെയാണ്​ സ്ഥലം മാറ്റിയത്​. ഇ​േന്‍റണല്‍ ഓഡിറ്റ​റെ അടക്കം സ്ഥലം മാറ്റിയിട്ടിട്ടുണ്ട്​.

ഭരണ സമിതിക്കും അഡ്​മിനിസ്​ട്രേറ്റര്‍ക്കുമെതിരെ 15 ഓളം ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്​ കൂട്ട സ്ഥലമാറ്റമെന്നാണ്​ ജീവനക്കാരില്‍ ഒരു വിഭാഗം ആരോപിക്കുന്നത്​. എന്നാല്‍ രണ്ട്​ വര്‍ഷം കൂടുമ്പോഴുള്ള സ്വാഭാവിക നടപടിയെന്നാണ്​ ബാങ്ക്​ ഭരണ സമിതിയുടെ വിശദീകരണം.

എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടു 183 അക്കൗണ്ടുകളിലായി 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ബാങ്കില്‍ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്‍റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്‍െറ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....