വിയ്യൂര്‍ ജയിലിലെ റെയ്ഡില്‍ മൊബൈലുകള്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊടി സുനിയുമായി ബന്ധപ്പെട്ട ഫോണ്‍ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാം ദിവസവും നടന്ന റെയ്ഡില്‍ കഞ്ചാവ് ബീഡികള്‍ കണ്ടെടുത്തു. അതേസമയം പരിശോധനയെ ഭയന്ന് തടവുകാര്‍ മൊബൈല്‍ ഫോണ്‍ സമീപത്തെ കൃഷിയിടത്തില്‍ കുഴിച്ചിട്ടതായാണ് വിവരം. ഇത് കണ്ടെത്താനായുള്ള പരിശോധനകള്‍ തുടരും. ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സമീപ ജയിലുകളില്‍ നിന്നുള്ള ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു റെയ്ഡ്.

സുനിയെ മുന്‍പ് പാര്‍പ്പിച്ചിരുന്ന സെല്ലിലെ ഭിത്തിയില്‍ നിന്ന് സിംകാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. പരിശോധനയില്‍ ഇ ബ്ലോക്കില്‍ നിന്ന് കഞ്ചാവ് ബീഡികള്‍ മാത്രമാണ് കണ്ടെത്താനായത്. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണ്‍, മൂന്ന് പവര്‍ബാങ്ക്, അഞ്ച് ചാര്‍ജറുകള്‍, ഉളി, കമ്പിക്കഷണങ്ങള്‍, കത്തി, ബാറ്ററി തുടങ്ങിയവ കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...