മന്ത്രിമാരും നേതാക്കളും ഹണിട്രാപ്പില്‍ കുടുങ്ങാതിരിക്കാന്‍ മൊബൈലുകള്‍ക്ക് പൂട്ടിട്ട് സി.പി.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടി നിയന്ത്രണം കര്‍ശനമാക്കും. സ്വപ്‌നാ സുരേഷ് ഉണ്ടാക്കിയ വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്. ഹണിട്രാപ്പില്‍ പോലീസിനെ കുടുക്കിയ അശ്വതിക്കും ചില മന്ത്രി ഓഫീസില്‍ ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഓഫീസിലെ നിയന്ത്രണവും നിരീക്ഷണവും.

ഇതിനായി സ്റ്റാഫ് അംഗങ്ങള്‍ക്കും സി.പി.എം മാര്‍ഗരേഖയിറക്കി. വ്യക്തിതാത്പര്യങ്ങള്‍ക്കും സ്ഥാപിത താത്പര്യക്കാര്‍ക്കും കീഴ്പ്പെടാതിരിക്കാന്‍ ശ്രദ്ധവേണമെന്നാണ് നിര്‍ദ്ദേശം. ഇതുറപ്പാക്കാന്‍ ഓരോരുത്തരുടെയും പ്രവര്‍ത്തനം പരിശോധിക്കണം. ഫോണ്‍ ‘കുരുക്കാ’കുന്ന കാലമാണിതെന്നും അതിനാല്‍ ഫോണുപയോഗത്തില്‍ മിതത്വം വേണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു. സ്വപ്‌നാ സുരേഷും അശ്വതിയും ഫോണിലൂടെയാണ് ബന്ധങ്ങള്‍ സ്ഥാപിച്ചത്. ഈ റിക്കോര്‍ഡുകള്‍ പുറത്തു വന്നത് സര്‍ക്കാരിന് വലിയ തലവേദനയാണ്. ഈ സാഹചര്യത്തിലാണ് തീരുമാനം.

മൊബൈല്‍ ഫോണിലൂടെ എല്ലാകാര്യങ്ങളും പറയുന്ന രീതിയുണ്ടാകരുത്. പറയുന്ന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. പരാതികള്‍ ഫോണിലൂടെ സ്വീകരിക്കരുത്. പരാതി പറയാന്‍ വിളിക്കുന്നവരോട് അവ എഴുതി നല്‍കാന്‍ നിര്‍ദ്ദേശിക്കണം. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍വഴി നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. എല്ലാ ഫോണുകളിലും റിക്കോര്‍ഡിങ് സംവിധാനമുള്ളതു കൊണ്ടാണ് ഈ കരുതലുകളിലേക്ക് സി.പി.എം കടക്കുന്നത്. രാഷ്ട്രീയപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും മന്ത്രിമാരുടെ ഓഫീസിന് സി.പി.എം നിര്‍ദ്ദേശം നല്‍കുന്നു.

പലതും പറയാതെ മാര്‍ഗ്ഗരേഖയില്‍ പറയുന്നുമുണ്ട്. സ്ഥാപിത താത്പര്യക്കാര്‍ പലതരം ദൗര്‍ബല്യങ്ങളെയും ചൂഷണം ചെയ്യാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണം. ഓഫീസ് അംഗങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തണം. പ്രധാന കാര്യങ്ങളില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കണം. ഈ കാര്യങ്ങളില്‍ പ്രത്യേക ഉത്തരവാദിത്വം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിക്കാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെയും വകുപ്പ് മേധാവികളെയും യോഗം വിളിച്ച്‌ തീരുമാനം നടപ്പാക്കാനുള്ള ചുമതല മന്ത്രിമാരുടെ ഓഫീസുകള്‍ക്കായിരിക്കും. ഓഫീസുകളുടെ പൊതുവിലുള്ള പ്രവര്‍ത്തനം പ്രൈവറ്റ് സെക്രട്ടറിമാര്‍ പാര്‍ട്ടിയെ അറിയിക്കണം. ഓഫീസ് ജീവനക്കാര്‍ ഓഫീസില്‍ വരുന്നവരോട് നല്ലരീതിയില്‍ പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. ഓഫീസ് വിട്ട് ജീവനക്കാര്‍ പുറത്തുപോകുമ്പോള്‍ അവര്‍ എവിടെയാണെന്ന വിവരം ഓഫീസിലുണ്ടാകണം.

ഓഫീസ് ജീവനക്കാരുടെ യോഗം മാസത്തിലൊരിക്കലെങ്കിലും പ്രൈവറ്റ്‌സെക്രട്ടറി വിളിച്ചുചേര്‍ക്കണം. ഓഫീസിലെ ഉയര്‍ന്ന തസ്തികയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആഴ്ചയിലൊരിക്കലെങ്കിലും കൂടിയിരുന്ന് ചര്‍ച്ച നടത്തണം. അതതു ദിവസങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രധാനപ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാന്‍ ഓഫീസിലെ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികളില്‍ ശരിയായ ഇടപെടല്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...