ആറന്മുള ജലോത്സവം : മൂന്നു പള്ളിയോടങ്ങള്‍ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം എന്നീ ചടങ്ങുകള്‍ നടത്തുന്നതിന് മൂന്ന് മേഖലകളില്‍നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍ വീതം (ആകെ മൂന്ന് പള്ളിയോടങ്ങള്‍), ഒരു പള്ളിയോടത്തില്‍ 40 പേര്‍ എന്ന ക്രമത്തില്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

ആറന്മുള ജലോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗം മൂന്നു മേഖലകളില്‍ നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍ വീതം ഒരു പള്ളിയോടത്തില്‍ 40 പേര്‍ എന്ന ക്രമത്തില്‍ അനുമതി നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിനു ശേഷം പള്ളിയോടങ്ങളുടെ എണ്ണം 12 ആയി ഉയര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകേന്ദ്രം ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. എന്നാല്‍, കോവിഡ് രോഗബാധ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് മൂന്നു മേഖലകളില്‍ നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍ക്ക് വീതം അനുമതി നല്‍കിയാല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...