പത്തനംതിട്ട : ആറൻമുള അസംബ്ലി മണ്ഡലത്തിൽ കിഫ് ബി പദ്ധതികൾ ഒന്നുപോലും പൂർത്തികരിച്ചിട്ടില്ലെന്നും വികസന പ്രവർത്തനങ്ങളിൽ വീണാ ജോർജ്ജ് എം.എൽ.എ ക്ക് താൽപര്യമില്ലന്നും നഹാസ് പത്തനംതിട്ട ആരോപിച്ചു.
14 കിഫ് ബി പദ്ധതികളാണ് ആറൻമുളയിൽ ആരംഭിച്ചതെന്നും കേവലം നാല് പദ്ധതികൾ മാത്രമാണ് ഇതിൽ തുടങ്ങിയതെന്നും ഇതുവരെ ഒരു പദ്ധതിപോലും പൂർത്തികരിച്ചിട്ടില്ലന്നും കിഫ് ബി വെബ് സൈറ്റിലെ പ്രൊജക്ട് സ്റ്റാറ്റസ് പുറത്ത് വിട്ട് കൊണ്ട് നഹാസ് പറഞ്ഞു. നാലര വർഷത്തെ വികസന സ്തംഭനത്തിന് ജനങ്ങൾ മറുപടി പറയുന്ന കാലം അതിവിദൂരമല്ലെന്ന മുന്നറിയിപ്പിനോടൊപ്പം ഇനിയെങ്കിലും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ തയ്യാറാകണമെന്നും വീണാ ജോർജ്ജ് എം.എൽ.എ യ്ക്ക് എഴുതിയ തുറന്ന കത്തിലൂടെ നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. കത്തിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.