ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

സന്നിധാനം : ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്നർ ക്ഷാമം കാരണം ഒരാൾക്ക് അഞ്ച് ടിൻ അരവണ എന്ന രീതിയിലാണ് വിതരണം. പുതുതായി കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിന്നുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ശബരിമലയിൽ ദിവസവും ഒന്നര ലക്ഷം ടിന്നുകൾക്കായി രണ്ട് കമ്പനികളാണ് കരാർ ഏറ്റെടുത്തിരുന്നത്. ഇതിൽ ഒരു കമ്പനി വീഴ്ച വരുത്തിയതോടെ ആണ് പ്രതിസന്ധി തുടങ്ങിയത്. ഒരു കരാറുകാരൻ മാത്രം ടിൻ നൽകുന്നതിനാൽ ഉൽപാദനം പകുതിയാക്കി കുറച്ചു. ഇതോടെ രണ്ട് ദിവസം മുൻപ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.

മകരവിളക്ക് തീർത്ഥാടനം മുന്നിൽക്കണ്ട് പ്രശ്നപരിഹാരത്തിനായി രണ്ട് കമ്പനികൾക്ക് കൂടി കരാർ നൽകിയിട്ടുണ്ട്. ഇവർ കണ്ടെയ്നറുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്നാണ് പ്രതീക്ഷ. അരവണ നിർമ്മിക്കാൻ ആവശ്യമായ ശർക്കരയ്ക്കുള്ള പ്രതിസന്ധി കഴിഞ്ഞയാഴ്ചയായിരുന്നു പരിഹരിച്ചത്. ഇതിന് തൊട്ടുപുറകെയാണ് ടിന്നുകളുടെ ക്ഷാമം. ദിവസവും ശരാശരി 3 ലക്ഷം ടിൻ അരവണയാണ് വിറ്റു പോകുന്നത്. കണ്ടെയ്നർ ക്ഷാമം വന്നതോടെ ദിവസങ്ങളായി വില്പനയും പകുതി ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...