ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അയോധ്യയിലേക്കുൾപ്പെടെ സൗജന്യ തീർഥാടനം : കെജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തില്‍ എ.എ.പി അധികാരത്തിലെത്തിയാല്‍ അയോധ്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ തീര്‍ഥാടനം ഏര്‍പ്പെടുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. രാജ്‌കോട്ടില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സൗജന്യ വൈദ്യുതി, മികച്ച സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകള്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

27 വര്‍ഷമായി ഗുജറാത്തില്‍ ബി.ജെ.പി ഭരിച്ചിട്ടും ഇതുവരെ ഒരാളെപ്പോലും തീര്‍ഥാടനത്തിനയക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്രയും വര്‍ഷമായി ആരെയെങ്കിലും അവര്‍ അയോധ്യയിലേക്ക് അയച്ചിട്ടുണ്ടോ?-കെജ് രിവാള്‍ ചോദിച്ചു. എന്നാല്‍ ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാറിന് മഥുര, ഹരിദ്വാര്‍, വൃന്ദാവന്‍ തുടങ്ങിയ തീര്‍ഥാടന സ്ഥലങ്ങളിലേക്ക് സൗജന്യമായി ആളുകളെയെത്തിക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....