പണം കൈപ്പറ്റിയ ശേഷം നല്‍കിയ ഉറപ്പ് പാലിക്കാതെ അര്‍ജന്റീന ടീം കേരളത്തെ ചതിച്ചുവെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനും അസോസിയേഷനുമെതിരെ ആരോപണങ്ങളുമായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍. പണം കൈപ്പറ്റിയ ശേഷം നല്‍കിയ ഉറപ്പ് പാലിക്കാതെ അര്‍ജന്റീന ടീം കേരളത്തെ ചതിച്ചു എന്നാണ് മന്ത്രി ആരോപിക്കുന്നത്. വ്യാഴാഴ്ച ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക ചാമ്പ്യന്മാരെ കേരളത്തിലേക്ക് എത്തിക്കുക എന്നത് വലിയൊരു സ്വപ്ന പദ്ധതിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

”അര്‍ജന്റീന ടീമും ലയണല്‍ മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഇത്രയും വലിയൊരു ടീമിനെ എത്തിക്കാന്‍ ആവശ്യമായ 250 കോടി രൂപ സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ സാമ്പത്തിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി പണം നല്‍കിയിട്ടും അവര്‍ വാഗ്ദാനം പാലിച്ചില്ല.” മന്ത്രി ആരോപിച്ചു. ഇത്തരമൊരു വഞ്ചന അര്‍ജന്റീനയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഉറക്കമില്ലാത്ത രാത്രികളും ആശങ്കകളും’; മകന്റെ വിജയത്തിന് പിന്നിലെ അനുഭവങ്ങൾ പങ്കുവെച്ച് അഭിജിത്ത് ദീപകെയുടെ അമ്മ

0
ന്യൂഡല്‍ഹി: സിജെപി സമരം അവസാനിിച്ച സാഹചര്യത്തിൽ പ്രതികരണവുമായി അഭിജിത്ത് ദീപ്കെയുടെ അമ്മ....

പുതിയ വിദ്യാഭ്യാസ മന്ത്രിയാകാൻ പ്രള്ഹാദ് ജോഷി ; നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...