വയനാട് പുരനധിവാസത്തിന് കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്ത വീടുകളെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വയനാട് പുരനധിവാസത്തിന് കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്ത വീടുകളെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതി പൂർത്തിയായാൽ കണക്ക് അവതരിപ്പിക്കുമെന്നും ഇപ്പോൾ സ്ഥവം വാങ്ങി, പദ്ധതി തുടങ്ങിയെന്നും സതീശൻ പറഞ്ഞു. പദ്ധതി പൂർത്തിയായാൽ കണക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇടക്കിടക്ക് സിപിഎം കണക്ക് ചോദിക്കുമ്പോൾ കണക്ക് കൊടുക്കാൻ അവർ വല്ലതും ഏൽപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി ഞങ്ങളെ വല്ലതും ഏൽപ്പിച്ചിട്ടുണ്ടോ, ഞങ്ങൾക്ക് പൈസ തന്നിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു. തുടർ ചോദ്യങ്ങളിൽ സതീശൻ മറുപടി നൽകിയില്ല. മാനിഫെസ്റ്റോയെ കുറിച്ച് മാത്രമാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അല്ലാത്ത ചോദ്യങ്ങൾ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. തന്നെ പ്രകോപിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതുപോലെ തന്നില്‍നിന്ന് പ്രതികരണമുണ്ടാക്കി പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മൈക്ക് വാങ്ങാനും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...