പെരിങ്ങോട്ടുകുറിശ്ശിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച
പാലക്കാട്: കോട്ടായി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങോട്ടുകുറിശ്ശിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശിയിൽ പ്രവർത്തിക്കുന്ന ‘ഇഷാൻ ഗോൾഡ്’ ജ്വല്ലറിയിൽ നിന്ന് ഏകദേശം 20 പവനോളം സ്വർണാഭരണങ്ങളാണ് കവർന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്താണ് കവർച്ചാ സംഘം എത്തിയത്. TN 07 AE 0145 എന്ന തമിഴ്‌നാട് രജിസ്ട്രേഷൻ നമ്പറിലുള്ള സാൻട്രോ കാറിലാണ് സംഘം എത്തിയത്. ജ്വല്ലറിക്കുള്ളിൽ അതിക്രമിച്ചു കയറിയ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവനോളം സ്വർണാഭരണങ്ങൾ കവർന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി
-
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്





