തിരുവനന്തപുരത്ത് മാരകായുധങ്ങളുമായി ഗുണ്ടാ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; തിരുവനന്തപുരത്ത് മാരകായുധങ്ങളുമായി ഗുണ്ടാ സംഘം പിടിയില്‍. തിരുവനന്തപുരം കഠിനംകുളത്താണ് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘം പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കഠിനംകുളം ചാന്നാങ്കര പാലത്തിനു സമീപം ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പിടിയിലാവര്‍. വര്‍ക്കല സ്വദേശി ഷാഹുല്‍ ഹമീദ്,കണിയാപുരം സ്വദേശി മനാല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതി മനാലിന്റെ വീട്ടില്‍ നിന്നും രണ്ടു തോക്കുകള്‍ കൂടി പോലീസ് പിടിച്ചെടുത്തു.

കൊലപാതക ക്വട്ടേഷനായി എത്തിയതിനിടെയാണ് ഇവര്‍ പോലീസിന്റെ വലയിലാകുന്നത്. ഇന്ന് വിദേശത്തേക്ക് പോകാനിരുന്ന ഒരാളെ കൊലപ്പെടുത്താന്‍ എത്തിയതായിരുന്നു സംഘം. ഇതിനിടെ ബൈക്കിലെത്തിയ സംഘം റോഡില്‍ നില്‍ക്കുകയായിരുന്ന യുവാക്കളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഒരാള്‍ കത്തിയുമായി യുവാക്കളെ ആക്രമിക്കാന്‍ ഇറങ്ങി. കത്തിവീശി ആക്രോശിച്ച് നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് നാട്ടുകാര്‍ ഇവരെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചാന്നാങ്കര സ്വദേശി ഫവാസാണ് ഇതിനിടെ ബൈക്കുമായി രക്ഷപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിർത്തിയിലെ തമിഴ്നാട് മേഖല വ്യാജ ഡോക്ടർമാരുടെ താവളമായി മാറുന്നു : പലരും അടിസ്ഥാന...

0
ഉത്തമപാളയം (തമിഴ്നാട്): കേരള അതിർത്തിയിലെ തമിഴ്നാട് ഉൾനാടൻ ഗ്രാമപ്രദേശങ്ങൾ വ്യാജ ഡോക്ടർമാരുടെ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് : വി ഡി സതീശന്റെ അഴിമതി വാഴ്ചയുടെ...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി...

കാറും ബൈക്കുകളും കൂട്ടിയിടിച്ച് മേല്‍പ്പാതയില്‍ നിന്നും താഴേക്ക് വീണ് പരിക്കേറ്റ ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ മേല്‍പ്പാതയില്‍ നിന്നും താഴെയുള്ള അപ്രോച്ച് റോഡിലേക്ക് വീണ് ഗുരുതരമായി...

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ മൗനം തുടരുന്ന മോദി സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി

0
ദില്ലി : ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര...