കരിപ്പൂരില്‍ ക്യാപ്സൂളുകളിലാക്കിയ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കാട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാപ്സൂളുകളിലാക്കിയ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1.1 കോടി രൂപ വില മതിക്കുന്ന സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. രണ്ടു കിലോയോളം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബുധനാഴ്ച രാത്രി ദുബൈയില്‍നിന്നും ദോഹയില്‍നിന്നും വന്ന വിമാനങ്ങളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദോഹയില്‍നിന്നെത്തിയ താമരശ്ശേരി സ്വദേശിയായ രായരുകണ്ടി റാഷികില്‍നിന്ന് 1066 ഗ്രാമും ദുബൈയില്‍ നിന്നെത്തിയ മലപ്പുറം അരീക്കോട് സ്വദേശി പാമ്പോടന്‍ മുനീറില്‍നിന്ന് 1078 ഗ്രാമും തൂക്കം വരുന്ന നാലു കാപ്‌സൂളുകള്‍ വീതമാണ് പിടികൂടിയത്.

കള്ളക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരാണ് തങ്ങളെന്നാണ് കസ്റ്റംസിന് ഇരുവരും നല്‍കിയ മൊഴി. വടകര സ്വദേശി മാദലന്‍ സെര്‍ബീല്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഏകദേശം എട്ട് ലക്ഷം രൂപക്ക് തുല്യമായ 2585 ഒമാന്‍ റിയാലും 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാത്തതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ജനുവരി ഒന്നുമുതല്‍ ഇതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...