Friday, April 26, 2024 1:29 pm

സിദ്ധരാമയ്യയ്‌ക്കെതിരെ വ്യാജവാർത്ത ; അർണബ് ഗോസ്വാമിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വാർത്തയുടെ പേരിൽ റിപബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ കേസ്. വ്യാജ വാർത്ത പ്രസിദ്ധീകരിച്ച് വിദ്വേഷവും കുഴപ്പങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. റിപബ്ലിക് ടി.വിയുടെ കന്നഡ പതിപ്പായ ആർ കന്നഡയുടെ എഡിറ്റർ നിരഞ്ജൻ ജെ.യ്‌ക്കെതിരെയും നടപടിയുണ്ട്. കോൺഗ്രസ് പരാതിയിൽ ബെംഗളൂരുവിലെ എസ്.ജെ പാർക്ക് പോലീസ് ആണ് കേസെടുത്തത്. കർണാടക മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു സഞ്ചരിക്കാനായി ബെംഗളൂരുവിൽ ഗതാഗതം നിയന്ത്രിക്കുകയും ആംബുലൻസ് തടയുകയും ചെയ്‌തെന്നായിരുന്നു ആർ കന്നഡയിൽ പുറത്തുവിട്ട വാർത്ത. എന്നാൽ, ആരോപിക്കപ്പെടുന്ന സമയത്ത് സിദ്ധരാമയ്യ മൈസൂരുവിലായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വാർത്തയുടെ യാഥാർഥ്യം പരിശോധിക്കാതെയാണ് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ് ഇതുവഴി ലക്ഷ്യമിട്ടതെന്നും കോൺഗ്രസ് ആരോപിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനൽമഴ ചതിച്ചു ; കൊയ്ത്ത് യന്ത്രം ഇറങ്ങാനിരിക്കെ കോടങ്കരി പുഞ്ചയുടെ പലഭാഗങ്ങളിലും വെള്ളം...

0
തിരുവല്ല : 30-ന് കൊയ്ത്ത് യന്ത്രം ഇറങ്ങാനിരിക്കെ കോടങ്കരി പുഞ്ചയിൽ വേനൽമഴ...

ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരും ; എംടി...

0
കോഴിക്കോട്: ലോക്സഭാ തെര‍ഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ...

കേരളത്തിൽ ഉച്ചവരെ 40 ശതമാനം പോളിങ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 40...

ആറ്റിങ്ങലിന് പിന്നാലെ ആലപ്പുഴയിലും പാലക്കാടും പോളിങ് 35% കടന്നു

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 33.40%...