കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യഭേരി പരിപാടിയുടെ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യഭേരി  പരിപാടിയുടെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ബിനു ജോസഫ് നിർവഹിച്ചു. ജീവിത ശൈലീ രോഗം ഉള്ളവരുടെ കൂട്ടായ്മ സംഘടിപ്പിച്ച് വ്യായാമം, ആഹാര നിയന്ത്രണം, കൃത്യമായ ഇടവേളകളിൽ ജീവിത ശൈലീ രോഗങ്ങളുടെ മോണിറ്ററിംഗ്  എന്നിവ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകൾ കേന്ദ്രീകരിച്ച് നടത്തും.  ഹോമിയോ വിഭാഗത്തിലെ യോഗാചാര്യൻ്റെ സേവനവും പദ്ധതിയിൽ ഉണ്ടാകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 40പേർക്കാണ് പരിശീലനം നല്കുന്നത്.

ചുങ്കപ്പാറ കൂവകുന്നേൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉത്ഘാടന പരിപാടിയിൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയ്മാൻ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോളി ജോസഫ്, വൈസ് പ്രസിഡന്റ്‌ ജമീല ബീവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തേജസ്‌, അമ്മിണി രാജപ്പൻ, ജസീല സിറാജ്, അഖിൽ എസ് നായർ, അഞ്ജലി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. റാബിയ എ ജെ., ഭാരതീയ ചികിത്സാ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. ജാർവിസ് ജേക്കബ് എന്നിവർ ആശംസകൾ നേർന്നു. കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലാവണ്യ രാജൻ മുഖ്യ പ്രഭാണം നടത്തി. ഹോമിയോ വിഭാഗത്തിലെ യോഗാചര്യൻ  ദിലീപ്കുമാർ ജീവിത ശൈലി രോഗനിയന്ത്രണത്തിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചു ക്ലാസ്സ്‌ എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അതുൽ കെ കെ, എം. എൽ.എസ്പി മാരായ സുമിത മോഹൻ, രാഗിണി, ദീപാ സോമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...