രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ പിടിയില്‍. 42കാരനായ ശൈലേന്ദ്ര ശുക്ലയാണ് പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണ് പിടിയിലായ ശൈലേന്ദ്ര. ശത്രുതയിലുള്ള അയല്‍വാസിയുടെ മുന്നില്‍ തന്റെ സ്വാധീനം കാണിക്കാനാണ് ഇയാള്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

ഗ്രേറ്റര്‍ നോയിഡയിലെ ചി ഫൈ സെക്ടറില്‍ താമസിക്കുന്ന ശൈലേന്ദ്രയെ പ്രദേശത്തെ ലോക്കല്‍ മാര്‍ക്കറ്റില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയില്‍ നിന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ചത് ഉള്‍പ്പെടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...