ട്രെയിന്‍ യാത്രക്കിടയില്‍ പണവും സ്വര്‍ണവും കവര്‍ച്ച നടത്തുന്ന ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പെരുമാതുറ : ട്രെയിന്‍ യാത്രക്കിടയില്‍ പണവും സ്വര്‍ണവും കവര്‍ച്ച നടത്തുന്ന ആള്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശി സെബാസ്റ്റ്യന്‍ അഷ്റഫിനെയാണ് (49) തമ്പാനൂര്‍ റെയില്‍വേ പോലീസ് പിടികൂടിയത്. അമൃത എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കഴക്കൂട്ടം കുളത്തൂര്‍ സ്വദേശിയായ വീട്ടമ്മയുടെ ബാഗാണ് മേയ് 16ന് തമ്പാനൂര്‍ സ്റ്റേഷനില്‍വെച്ച്‌ ഇയാള്‍ കവര്‍ന്നത്. ട്രെയിന്‍ തമ്പാനൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് കടന്ന ഉടന്‍ ഇയാള്‍ ബാഗ് പിടിച്ചുപറിച്ച്‌ പ്ലാറ്റ്‌ഫോമിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

24ഗ്രാം സ്വര്‍ണവും 30,000 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. കവര്‍ച്ചയ്‌ക്കിടെ ട്രെയിനില്‍ നിന്നുവീണ് വീട്ടമ്മയ്‌ക്ക് പരുക്കേറ്റിരുന്നു. ഏപ്രിലില്‍ കൊച്ചുവേളി സ്റ്റേഷനില്‍വെച്ച്‌ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയതും ഇയാളായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അന്ന് 20,​000 രൂപയും ഐഫോണും മറ്റൊരു മൊബൈല്‍ ഫോണുമടങ്ങിയ ബാഗാണ് ഇയാള്‍ തട്ടിയെടുത്തത്. ശാര്‍ക്കരയില്‍ നിന്ന് റെയില്‍വേ പോലീസാണ് ഇയാളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....