Tuesday, January 7, 2025 7:30 pm

ക​ഞ്ചാ​വ് ​വി​ല്‍​പ്പ​ന​ ​ന​ട​ത്തി​വ​ന്ന​ ​മൂ​ന്നം​ഗ​സം​ഘ​ത്തെ​ ​ക​ഞ്ചാ​വും​ ​നാ​ട​ന്‍​ബോം​ബു​ക​ളു​മാ​യി​ ​പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം​ ​:​ ക​ഞ്ചാ​വ് ​വി​ല്‍​പ്പ​ന​ ​ന​ട​ത്തി​വ​ന്ന​ ​മൂ​ന്നം​ഗ​സം​ഘ​ത്തെ​ ​ക​ഞ്ചാ​വും​ ​നാ​ട​ന്‍​ബോം​ബു​ക​ളു​മാ​യി​ ​പി​ടി​കൂ​ടി. വെമ്പായം ​തേ​ക്ക​ട​ ​പാ​റ​പ്പൊ​റ്റ​യി​ല്‍​ ​ല​ക്ഷ്മി​ ​ഭ​വ​നി​ല്‍​ ​ക​ണ്ണ​ന്‍​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​മി​ഥു​ന്‍​ ​(27​),​ കാ​ഞ്ഞി​രം​പാ​റ​ ​ബി.​പി.​കെ​ ​ന​ഗ​റി​ല്‍​ ​ക​ണ്ണ​ന്‍​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​സാ​ഗ​ര്‍​ ​(20​),​ ക​ര​കു​ളം​ ​ച​ക്കാ​ല​മു​ക​ള്‍​ ​സി.​എ​സ്.​ഐ​ ​ച​ര്‍​ച്ചി​ന് ​സ​മീ​പം​ ​പ​പ്പ​ടം​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​നി​ധി​ന്‍​ ​(20​)​ ​എ​ന്നി​വ​രെ​യാ​ണ് ​സി​റ്റി​ ​സ്‌​പെ​ഷ്യ​ല്‍​ ​ആ​ക്ഷ​ന്‍​ ​ഗ്രൂ​പ്പ്‌​ഫോ​ര്‍​ ​ഓ​ര്‍​ഗ​നൈ​സി​ഡ് ​ക്രൈം​സ് ​ടീ​മി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വ​ട്ടി​യൂ​ര്‍​ക്കാ​വ്‌​ ​പോ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ന​ഗ​ര​ത്തി​ല്‍​ ​ക​ഞ്ചാ​വ് ​വി​ല്‍​പ്പ​ന​ ​ന​ട​ത്തി​ ​വ​ന്നി​രു​ന്ന​ ​സം​ഘ​ത്തെ​ക്കു​റി​ച്ച്‌ ​നാ​ര്‍​ക്കോ​ട്ടി​ക് ​സെ​ല്‍​ ​എ.​സി.​പി​ ​ഷീ​ന്‍​ ​ത​റ​യ​ലി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ര്‍​ന്ന് ​ഇ​വ​ര്‍​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​

വ​ട്ടി​യൂ​ര്‍​ക്കാ​വ്‌​ ​പോ​ലീ​സും​ ​സ്‌​പെ​ഷ്യ​ല്‍​ ​ടീ​മും​ ​സം​യു​ക്ത​മാ​യി​ ​കാ​ഞ്ഞി​രം​പാ​റ​യി​ലെ​ ​വീ​ട്ടി​ല്‍​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​വി​ല്‍​പ്പ​ന​യ്ക്കാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ക​ഞ്ചാ​വ് ​പൊ​തി​ക​ളു​മാ​യി​ ഇവരെ ​പി​ടി​കൂ​ടി​യ​ത്. ​തു​ട​ര്‍​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ല്‍​ ​അ​വി​ടെ​ ​നി​ന്ന് ​നാ​ട​ന്‍​ബോം​ബു​ക​ളും​ ​ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.​ വെ​മ്പാ​യം​ ​സ്വ​ദേ​ശി​യാ​യ​ ​മി​ഥു​നെ​തി​രെ​ ​സ്‌​ഫോ​ട​ക​വ​സ്തു​ ​നി​യ​മ​പ്ര​കാ​ര​വും​ ​അ​ടി​പി​ടി​കേ​സു​ക​ളും​ ​വ​ട്ട​പ്പാ​റ​ ​പോ​ലീ​സ് ​സ്റ്റേ​ഷ​നി​ല്‍​ ​നി​ല​വി​ലു​ണ്ട്.​ ​ പി​ടി​യി​ലാ​യ​ ​സാ​ഗ​ര്‍​ ​വ​ധ​ശ്ര​മ​കേ​സി​ലും കാ​ഞ്ഞി​രം​പാ​റ​യി​ല്‍​ ​ഓ​ട്ടോ​റി​ക്ഷ​ ​ക​ത്തി​ച്ച​ ​കേ​സി​ലെ​യും ​പ്ര​തി​യു​മാ​ണ്.​ വ​ട്ടി​യൂ​ര്‍​ക്കാ​വ് ​എ​സ്.​എ​ച്ച്‌.​ഒ​ ​സു​രേ​ഷ്‌​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​എ​സ്.​ഐ​മാ​രാ​യ​ ​ജ​യ​പ്ര​കാ​ശ്, ​സ​ന്ദു,​അ​രു​ണ്‍​ ​പ്ര​സാ​ദ്,​ സി.​പി.​ഒ​ ​ഹ​രി​കൃ​ഷ്ണ​ന്‍​ ​എ​ന്നി​വ​രും​ ​സ്‌​പെ​ഷ്യ​ല്‍​ ​ടീം​ ​അം​ഗ​ങ്ങ​ളും​ ​ചേ​ര്‍​ന്നാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ പ്ര​തി​ക​ളെ​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീകളില്‍ ഒതുങ്ങുന്ന കലയല്ല മോഹിനിയാട്ടം : മേതിൽ ദേവിക

0
തിരുവനന്തപുരം: മോഹിനിയാട്ടം സ്ത്രീകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന കലാരൂപമല്ലെന്ന് മേതിൽ ദേവിക....

ഡിസിസി ട്രഷററുടെ മരണം : രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണം : കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം : വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന...

ശബരിമല മകരവിളക്ക് ; മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ്...

മകരവിളക്ക് മഹോത്സവം : തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിന് മാറ്റം

0
ശബരിമല : മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട് വഴി...