Skip to content

ജൂതപ്പള്ളിക്ക് മുമ്പിലെ തീവെപ്പ് ; അന്വേഷണസംഘം പൂനെയിൽ

കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ അന്വേഷണസംഘം പൂനെയിൽ. പ്രതി എബിൻ പോൾ പഠിച്ച സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. പ്രതിയുടെ പശ്ചാത്തലം മനസ്സിലാക്കാൻ ആണ് പോലീസിന്‍റെ നീക്കം. അതിനിടെ എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും, ഒഴിഞ്ഞു കിടന്ന വീടിനും തീവെച്ചതിലാണ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രതിയുടെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം വന്നിട്ടില്ല. തീയിടാൻ നിർദേശം നൽകിയ ബോസും വിക്രം എന്നയാളും ഒരാളാണോ എന്നറിയാൻ പരിശോധനാഫലം അറിയണം. ഇത് കേസില്‍ വളരെ നിർണായകമാണ്. ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം വന്നതിന് ശേഷമേ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുകകയുള്ളൂ. സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്നയാളാണെന്ന് മൊഴി നൽകിയിരുന്നു.

എന്നാൽ വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ പോലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. ഫോൺ പരിശോധനയിലൂടെ നിർദേശം നൽകിയതായി പറയപ്പെടുന്ന വ്യക്തിയെക്കുറിച്ചും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  3. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. പ്രിയദര്‍ശിനിക്ക് പിന്നാലെ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

Share on WhatsApp

Share this story

ജൂതപ്പള്ളിക്ക് മുമ്പിലെ തീവെപ്പ് ; അന്വേഷണസംഘം പൂനെയിൽ pathanamthittamedia.com