Skip to content

പാറശാലയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു ; ആറ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി

തിരുവനന്തപുരം: പാറശാലയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ട്രാക്കിൽ നിന്ന് മണ്ണ് മാറ്റിയ ശേഷം ആദ്യത്തെ ട്രെയിൻ കടത്തിവിട്ടു. ആറ് പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. പരശുറാം എക്സപ്രസ് അടക്കം ചില ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. കനത്ത മഴയെ തുടർന്ന് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിന് പിന്നാലെ ട്രെയിൻ പാളം തെറ്റിയിരുന്നു. പാറശാല റെയിൽവേ സ്റ്റേഷനു സമീപം ബിലാസ്പുർ– തിരുനൽവേലി എക്സ്‌പ്രസ് ആണ് പാളം തെറ്റിയത്. ട്രെയിൻ പാറശാല റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയതിനു പിന്നാലെയാണ് എൻജിന്റെ നാലു ചക്രങ്ങൾ പാളം തെറ്റിയത്.

പാളം തെറ്റിയ എൻജിനും ട്രെയിനും അവിടെനിന്ന് നീക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്കായി ബസ് സൗകര്യം ഏർപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. ട്രെയിനിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  3. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. പ്രിയദര്‍ശിനിക്ക് പിന്നാലെ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

Share on WhatsApp

Share this story

പാറശാലയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു ; ആറ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി pathanamthittamedia.com