Skip to content

കർണാടകത്തിൽ നിയമസഭ ബോംബ് വെച്ച് തകർക്കുന്ന എഐ ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു: കർണാടകത്തിൽ നിയമസഭ ബോംബ് വെച്ച് തകർക്കുന്ന എഐ ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ഹസ്രത് അലി ഷുഹൈബ് (25) ആണ് ബെംഗളൂരു പോലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിധാന സൗധ പോലീസ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ്. കർണാടക നിയമസഭയായ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോ എഐ സഹായത്തോടെ മാറ്റിമാറിച്ച ശേഷമായിരുന്നു യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിധാന സൗധയ്ക്ക് നേരെ വിരലുകൾകൊണ്ട് തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിക്കുകയും പിന്നാലെ കെട്ടിടത്തിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ‘ബോംബ് വെച്ച് നിയമസഭ തകർത്തു’ എന്ന ക്യാപ്ഷനോട് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – inchathanam@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  3. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. പ്രിയദര്‍ശിനിക്ക് പിന്നാലെ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

Share on WhatsApp

Share this story

കർണാടകത്തിൽ നിയമസഭ ബോംബ് വെച്ച് തകർക്കുന്ന എഐ ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ pathanamthittamedia.com