Skip to content

ഖത്തർ കെഎംസിസി ഓഫീസിൽ നിന്നും എട്ട് കോടി രൂപ കവർന്ന കേസ് ; ബിജെപി നേതാവ് കീഴടങ്ങി

കോഴിക്കോട് : ഖത്തർ കെഎംസിസി ഓഫീസിൽ നിന്നും എട്ട് കോടി രൂപ കവർന്ന കേസിൽ പ്രതിയായ ബിജെപി പ്രാദേശിക നേതാവ് പരപ്പിൽ ബാലകൃഷ്ണൻ പോലീസിന് മുന്നിൽ കീഴടങ്ങി. കെ എം സി സി ഓഫീസ് കവർച്ചയെ കുറിച്ച് തനിക്ക് അറിവ് ഉണ്ടായിരുന്നില്ല എന്നാണ് ബാലകൃഷ്ണന്റെ മൊഴി. കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് ചിലർ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജോലി ആവശ്യത്തിനായാണ് തന്നെ ഖത്തറിലേക്ക് കൊണ്ടുപോയതെന്നും കൊയിലാണ്ടി പോലീസിൽ കീഴടങ്ങും മുമ്പ് തയ്യാറാക്കിയ വിഡിയോയിൽ പ്രതിയുടെ വിശദീകരണം.

റാഷി, സായി ബാബ എന്നിവരോടൊപ്പമാണ് ഖത്തറിലേക്ക് പോയിരുന്നത്. അവിടെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നു. പിന്നീട് കെഎംസിസി ഓഫീസിലേക്ക് കൊണ്ടുപോയി. ഓഫീസിലെ സ്‌ട്രോങ് റൂമിന് തകരാറുണ്ടെന്നും അത് ശരിയാക്കി തരണമെന്നും ആവശ്യപ്പെട്ടായിരുന്നു തന്നെ കെഎംസിസി ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ബാലകൃഷ്ണൻ പറയുന്നു. ഇതിന് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും അദേഹം പറയുന്നു. വധഭീഷണി ഉൾപ്പെടെയുണ്ടായപ്പോൾ സ്‌ട്രോങ് റൂം തുറക്കേണ്ടി വന്നുവെന്നും അമ്പതിനായിരം രൂപ നൽകിയെന്നും ബാലകൃഷ്ണൻ പറയുന്നു.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി നഗരസഭ മൂന്നാം വാര്‍ഡിൽ മത്സരിച്ചിരുന്നു. കേസിൽ കെഎംസിസി ഖത്തർ വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് 8 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ് , ഹസൻ, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  3. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. പ്രിയദര്‍ശിനിക്ക് പിന്നാലെ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

Share on WhatsApp

Share this story

ഖത്തർ കെഎംസിസി ഓഫീസിൽ നിന്നും എട്ട് കോടി രൂപ കവർന്ന കേസ് ; ബിജെപി നേതാവ് കീഴടങ്ങി pathanamthittamedia.com