വീണ്ടും ഇന്ധന ചോര്‍ച്ച ; ആര്‍ട്ടിമിസ് വിക്ഷേപണം രണ്ടാമതും മാറ്റിവെച്ച്‌ നാസ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ഇന്ധനം നിറയ്‌ക്കുന്നതിനിടെ വീണ്ടും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചാന്ദ്രദൗത്യം ആര്‍ട്ടിമിസ്-1 വിക്ഷേപണം രണ്ടാമതും മാറ്റിവെച്ചതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. റോക്കറ്റിലേക്ക് ദ്രവഹൈഡ്രജന്‍ പമ്പ് ചെയ്യുന്നതിനിടെ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റി വെക്കാന്‍ തീരുമാനിച്ചത്. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാണ് ആര്‍ട്ടിമിസ് ഒന്നാം ദൗത്യം.

ഇന്ധന ടാങ്കില്‍ നാല് തവണയാണ് ചോര്‍ച്ച കണ്ടെത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ ഗുരുതരമാണ് ഇത്തവണ കണ്ടെത്തിയ പ്രശ്നം. എഞ്ചിന്‍ തണുപ്പിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ തവണ ചോര്‍ച്ചയുണ്ടായത്. അടുത്ത വിക്ഷേപണ ദിവസമായി തീരുമാനിക്കപ്പെട്ടിരിക്കുന്നത് തിങ്കളാഴ്ചയാണ്. എന്നാല്‍ തിങ്കളാഴ്ചയ്‌ക്ക് മുന്‍പ് പ്രശ്നം പരിഹരിക്കപ്പെടുമോ എന്ന കാര്യത്തില്‍ നാസ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. തിങ്കളാഴ്ചയും വിക്ഷേപണം നടന്നില്ലെങ്കില്‍ ദൗത്യം കൂടുതല്‍ നീളാനാണ് സാദ്ധ്യത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു

0
അടൂര്‍ : അടൂര്‍ എം.സി റോഡില്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ തമ്മില്‍...

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി,...

മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിൽ

0
ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ്...