ചൂട് കൂടിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വനം വകുപ്പ് പിടികൂടുന്നത് നിരവധി പാമ്പുകളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ചൂട് വര്‍ദ്ധിച്ചതോടെ പത്തനംതിട്ട ജില്ലയിലെ വനം വകുപ്പ് ആര്‍.ആര്‍.റ്റി സംഘങ്ങള്‍ പിടികൂടിയത് അനവധി പാമ്പുകളെ. ജില്ലയില്‍ റാന്നി, കോന്നി വനം ഡിവിഷനുകളിലാണ് റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്. കോന്നിയില്‍ മാത്രം ഒരു മാസം എഴുനൂറിലധികം പാമ്പുകളെ പിടികൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പെരുമ്പാമ്പുകളാണ് അധികവും. മൂര്‍ഘനും അണലിയും രാജവമ്പാലയുമെല്ലാം വേനല്‍ കാലത്ത് വനം വകുപ്പ് പിടികൂടിയ പാമ്പുകളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസമാണ് കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും പെരുമ്പാമ്പിനെ ആര്‍.ആര്‍.റ്റി പിടികൂടിയത്. ഇതിന് തൊട്ടുമുന്‍പുള്ള ദിവസം ചിറ്റാര്‍ മീന്‍ കുഴിയില്‍ നാട്ടുകാര്‍ തന്നെ പെരുമ്പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയിരുന്നു.

പലപ്പോഴും രാത്രി സമയങ്ങളില്‍ വീടുകളില്‍ പാമ്പ് കയറിയതുമായി ബന്ധപ്പെട്ട് നിരവധി ഫോണ്‍ വിളികള്‍ ജില്ലയിലെ ആര്‍.ആര്‍.റ്റി ഓഫീസുകളില്‍ എത്താറുണ്ട്. ഇതില്‍ ഓടിയെത്താവുന്ന സ്ഥലങ്ങളില്‍ എല്ലാം ഓടിയെത്താറുണ്ട് എന്നും വനപാലകര്‍ പറയുന്നു. കാടുകയറി കിടക്കുന്ന പറമ്പുകളും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളുമെല്ലാം പാമ്പുകള്‍ താളവമാക്കുന്നുണ്ട്. ഷൂവും ഹെല്‍മറ്റും ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധചെലുത്തണമെന്നും വനപാലകര്‍ ഓര്‍മ്മപ്പെടുത്തുന്നു. ജില്ലയില്‍ പിടികൂടുന്ന പാമ്പുകളെ ഗവി പോലെയുള്ള ഉള്‍വനങ്ങളില്‍ തുറന്നു വിടുകയാണ് പതിവ്.

വിഷമില്ലാത്ത പാമ്പുകളെ കാണുമ്പോഴും ആളുകള്‍ പരിഭ്രാന്തരായി വനം വകുപ്പിനെ വിവരം അറിയിക്കുന്ന സംഭവങ്ങളും അനവധിയാണ്. രാത്രി കാലങ്ങളില്‍ പാമ്പുകള്‍ തണുപ്പ് തേടി വീടിന്റെ പടിക്കെട്ടിലും അടുക്കളയുടെയും ശുചിമുറിയുടെയും ഒക്കെ ഭാഗങ്ങളില്‍ എത്താന്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം കടുപ്പിച്ച് അധികൃതർ; ഒറ്റവർഷത്തിനിടെ ലക്ഷ്യമിട്ടത് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ

0
ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ മാധ്യമ വിലക്കുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെറ്റ,...

വിമാനത്തിന്റെ നിയന്ത്രണം 4 സെക്കന്റ് നേരത്തേക്ക് പൂർണമായി നഷ്ടമായി; ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന...

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്....

കടുത്ത ചൂടും വെയിലും വില്ലനായി; ഉത്തർപ്രദേശിലെ തിരംഗ യാത്രയിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

0
ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു....

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...