തൃശൂരിൽ കാളയുടെ കുത്തേറ്റ് സ്കൂട്ടർ മറിഞ്ഞ് എഎസ്ഐ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂരിൽ കാള സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ  എഎസ്ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ ജോൺസൺ ആണ് മരിച്ചത്. കുറ്റൂർ സ്വദേശിയായ ജോൺസണ് 48 വയസ്സായിരുന്നു. ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോവിലകത്തും പാടം എൽഐസി ഓഫീസിന് മുന്നിൽ വെച്ച് ജോൺസൺ സഞ്ചരിച്ച സ്കൂട്ടറിൽ കാള ഇടിക്കുകയായിരുന്നു.

കാള ഇടിച്ചതോടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡിൽ വീണ ജോൺസണെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ജോൺസൺ നേരത്തേ പേരാംമഗലം സ്റ്റേഷനിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ജോൺസൺ മണ്ണുത്തി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ആന്റണിയാണ് അച്ഛൻ, അമ്മ – ശോശന്നം, ഭാര്യ ജിൻസി അധ്യാപികയാണ്, വിദ്യാർത്ഥികളായ ജിസ്മി, ജോവൽ എന്നിവർ മക്കളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...