യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : യുവതിയെ ഭര്‍ത്താവ് കുത്തിക്കൊല പ്പെടുത്താന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടൂര്‍ കീഴ്പാട് സ്വദേശി ശാന്തരാജിനെ (38) ഹേമാംബിക നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തരാജിന്റെ ഭാര്യ സുനിതയ്ക്കാണ് (35) കത്തികൊണ്ട് നെഞ്ചിലും വയറ്റിലും കുത്തേറ്റത്. ബുധനാഴ്ച രാവിലെ 9.30 ഓടെ മുട്ടിക്കുളങ്ങര വള്ളിക്കോടാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി പിണങ്ങി സുനിത കുറച്ചുദിവസങ്ങളായി മങ്കരയിലെ സുഹൃത്തിനൊപ്പമായിരുന്നു താമസം. ആറ് വയസ്സുള്ള കുട്ടിയെയും സുനിത കൂടെ കൊണ്ടുപോയിരുന്നു. തര്‍ക്കം പറഞ്ഞു പരിഹരിക്കുന്നതിനായി ബുധനാഴ്ച മങ്കരയില്‍നിന്ന് ശാന്തരാജിനൊപ്പം മുണ്ടൂരിലേക്ക് വരുന്നതിനിടെ വഴിയില്‍ വച്ച്‌ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുത്തേറ്റ് യുവതി ബഹളംവെച്ചപ്പോള്‍ ആളുകള്‍ ഓടിക്കൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നീട്, ഇവരെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സേവന മികവ് അളക്കാൻ ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ക്യൂ.ആർ. കോഡ് സംവിധാനം...

0
തൊടുപുഴ : പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം എങ്ങനെയുണ്ടായിരുന്നു? പോലീസുകാരുടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന്...

ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു

0
ന്യൂഡൽഹി : ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര...

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...