ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവം : ട്രാഫിക് എ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടകയില്‍ ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ ട്രാഫിക് എ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍. ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് എഎസ്‌ഐ ആര്‍ നാരായണിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം ബംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്. ഹലാസുര ഗേറ്റ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ നാരായണ്‍ ഭിന്നശേഷിക്കാരിയെ തന്റെ ബൂട്ടിട്ട കാല്‍ കൊണ്ട് തുടര്‍ച്ചയായി ചവിട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വാഹനം കെട്ടിവലിച്ചതിന് കല്ല് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് എഎസ്‌ഐ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. കല്ല് ഉപയോഗിച്ച്‌ യുവതി, എഎസ്‌ഐയെ ആക്രമിക്കാന്‍ മുതിര്‍ന്നതായും പോലീസ് ആരോപിക്കുന്നു. പാര്‍ക്കിങ്ങ് നിരോധിച്ച മേഖലയില്‍ വാഹനം നിര്‍ത്തിയിട്ടതിനാണ് കാര്‍ കെട്ടിവലിക്കാന്‍ തീരുമാനിച്ചത്. പോലീസിന്റെ നടപടിയെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യുവതി എഎസ്‌ഐയ്ക്ക് നേരെ കല്ല് വലിച്ചെറിഞ്ഞതായും പോലീസ് ആരോപിക്കുന്നു. പോലീസുകാരന് പരിക്കേറ്റു. ഇതില്‍ നിയന്ത്രണം നഷ്ടപ്പെട്ട എഎസ്‌ഐ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് വാദിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...