ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ് ബാധിച്ചവരില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ് ബാധിച്ചവരില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. അണുബാധയുടെ അവസാനഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 38 ബ്രസീലിയന്‍ രോഗികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ആര്‍ടി- പിസിആര്‍ പരിശോധനയില്‍ തുടര്‍ച്ചയായി മൂന്ന് തവണ വരെ നെഗറ്റീവായവരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അപകടസാധ്യത മുന്നറിയിപ്പ് നല്‍കുന്നത്. ക്വാറന്റൈന്‍ പീരിഡ് കഴിഞ്ഞിട്ടും ഇവരില്‍ നിന്ന് രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

38 കേസുകളില്‍ രണ്ടു പുരുഷന്മാരിലും ഒരു സ്ത്രീയിലും അസാധാരണ മാറ്റങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ 70 ദിവസത്തിനപ്പുറവും വൈറസ് സാന്നിധ്യം കണ്ടെത്തി. രണ്ടുമാസം കഴിഞ്ഞാലും കോവിഡ് ബാധിതരില്‍ എട്ടുശതമാനം ആളുകളില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അണുബാധയുടെ അന്തിമ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും രോഗ സാധ്യത നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.ക്വാറന്റൈന്‍ പരിധി ഏഴുദിവസമായോ പത്തുദിവസമായോ 14 ദിവസമായോ കുറയ്ക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...