കരുനാഗപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച കേസിലെ പ്രതി മറ്റ് രണ്ട് യുവാക്കളെക്കൂടി മര്‍ദ്ദിച്ചു : ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച കേസിലെ പ്രതി മറ്റ് രണ്ട് യുവാക്കളെക്കൂടി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്. കൊല്ലം ഓടനാവട്ടം തുറവൂര്‍ സ്വദേശി രാഹുലിനെയാണ് യുവാവിനെ മര്‍ദിച്ച കേസില്‍ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരിക്കടിമയാണ്. മര്‍ദനമേല്‍ക്കുന്ന രണ്ട് യുവാക്കളേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കരുനാഗപ്പള്ളി പോലീസ്. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതാണ് ഇയാളുടെ  രീതി.

വാട്സപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് ഇയാള്‍ യുവാവിനെ മര്‍ദിക്കുന്നത്. മുഖത്ത് ക്രൂരമായി മര്‍ദിച്ച ശേഷം നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. മര്‍ദനമേറ്റ മറ്റു യുവാക്കളെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴ വള്ളിക്കുന്നം സ്വദേശി 19 കാരനായ അച്ചുവിനെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനലാണ് രാഹുല്‍ എന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയ കൂട്ടു പ്രതിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...