2.16 ലക്ഷം ഇരട്ടവോട്ട് ; പരാതിയുമായി വീണ്ടും ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ടര്‍പ്പട്ടിക പുതുക്കലിനെ ചോദ്യംചെയ്യുംവിധത്തില്‍ ഇരട്ടവോട്ട് സംബന്ധിച്ച് പരാതി. സംസ്ഥാനത്ത് അറുപത് നിയമസഭാ മണ്ഡലങ്ങളിലായി 2.16 ലക്ഷം ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടീക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചശേഷം മാത്രം ഒമ്പതേകാല്‍ ലക്ഷത്തോളം പുതിയ അപേക്ഷകള്‍ തിരഞ്ഞെടുപ്പുകമ്മിഷന് ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ഇരട്ടവോട്ടുകളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

51 മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുസംബന്ധിച്ച വിവരങ്ങള്‍കൂടി പ്രതിപക്ഷനേതാവ്രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. 1,63,071 ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങളാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച പരാതികളും പ്രതിപക്ഷനേതാവ് കൈമാറിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ ആകെ ഇരട്ടവോട്ടുകണക്കുകളുടെ എണ്ണം 2,16,510 ആയി. പരാതികള്‍ ഉയര്‍ന്നതോടെ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍മാരോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...