കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. ആദ്യഘട്ടത്തിൽ 31 പേരുടെ പട്ടികയ്ക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 19 പേർ സിറ്റിംഗ് എംഎൽഎമാരാണ്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യഘട്ട പട്ടികയിലില്ല. എൽദോസ് കുന്നപ്പള്ളിക്ക് എതിരായുള്ള ലൈംഗീകാരോപണ കേസിൻ്റെ വിശദാംശങ്ങൾ അറിയണമെന്ന് സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ മദുസൂദനൻ മിസ്ത്രി നിലപാട് എടുത്തതോടെയാണ് നീട്ടിവെച്ചത്. സിറ്റിംഗ് എംഎല്‍എമാര്‍, ചില സംവരണ സീറ്റുകള്‍, ഒറ്റ പേരിലെത്തിയ മണ്ഡലങ്ങള്‍. 31 സ്ഥാനാര്‍ത്ഥികളുമായി കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടിക തയ്യാര്‍. പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെ കോൺഗ്രസിന്റെ എല്ലാ സിറ്റിംഗ് എംഎൽഎമാരും ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും.

പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അടുത്ത ഘട്ടത്തിലാകും അന്തിമ തീരുമാനമുണ്ടാവുക. അറുപത് മണ്ഡലങ്ങളിലെയെങ്കിലും ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നാണ് നേതാക്കള്‍ പറയുന്നത്. സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയവരുള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നാണ് പട്ടിക അംഗീകാരിച്ചത്. അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മറ്റന്നാള്‍ ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം പട്ടിക പുറത്ത് വരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങി ; ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18...

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...