നിയമസഭാ തെരഞ്ഞെടുപ്പ് : തലസ്ഥാനത്ത് സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കാൻ സിപിഎമ്മിൽ ധാരണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് തിരുവനന്തപുരം സെന്ററൽ ഒഴികെയുള്ള നിയമസഭാ സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കും. ജില്ലയിലെ 14 ൽ 13 ലും ഇടതുമുന്നണിയുടെ എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ആൻറണി രാജു അയോഗ്യനാക്കപ്പെട്ടതോടെ സീറ്റുകളുടെ എണ്ണം പന്ത്രണ്ടായി കുറഞ്ഞു. ജില്ലാ സെക്രട്ടറി ആയതുകൊണ്ട് വി.ജോയ് വർക്കലയിൽ മത്സരിക്കേണ്ടതില്ലെന്ന് അഭിപ്രായം ഉണ്ടെങ്കിലും മാറ്റത്തിന് സാധ്യത കുറവാണ്.പാറശ്ശാല മുതൽ ആറ്റിങ്ങൽ വരെ 14 നിയമസഭാ മണ്ഡലങ്ങൾ.ഇതിൽ കോവളത്ത് എം.വിൻസൻ്റ് ഒഴികെ ബാക്കി 13 പേരും ഇടതുമുന്നണി എംഎൽഎമാർ ആയിരുന്നു.തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ആൻറണി രാജു എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായി.. തെരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ മാസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥി പട്ടികയിൽ പ്രാഥമിക ചർച്ച മൂന്ന് മുന്നണികളും ആരംഭിച്ചു കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...