ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെ പിന്തുണച്ച് ഡൽഹി എൻഎസ്എസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെ പിന്തുണച്ച് ഡൽഹി എൻഎസ്എസ്. നിരവധി പ്രമുഖർക്ക് സുകുമാരൻ നായരിൽ നിന്ന് അവഗണന ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ഡൽഹിയിലെ എൻഎസ്എസ് നേതാക്കൾ ആരോപിക്കുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരിൽ നിന്നും ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിന് ഏൽക്കേണ്ടി വന്ന അവഗണനയിൽ പ്രതിഷേധമുയർത്തുകയാണ് ഡൽഹി എൻഎസ്എസ്. ഡൽഹിയിലെ മന്നം ജയന്തി ഉദ്‌ഘാടനത്തിലാണ് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഉണ്ടായ ദുരനുഭവം അദ്ദേഹം പങ്കുവെച്ചത്.

ബംഗാൾ ഗവർണറായി ചുമതലയേൽക്കുംമുമ്പ് എനിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തണമായിരുന്നു. അതിന് എനിക്ക് എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറിയുമായി ഒരു അപ്പോയിന്മെന്റ് കിട്ടി. ഞാൻ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിന്റെ അടുത്ത് വന്ന് ഡോർ ഒക്കെ തുറന്ന് സ്വീകരിച്ചു. എനിക്ക് ചായ തന്നു. എന്നോട് സംസാരിച്ചു. കാറിൽ കയറ്റി തിരിക അയക്കുകയും ചെയ്തു. സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന കാര്യം മാത്രം ഒന്നും പറഞ്ഞില്ല. അപ്പോൾ എനിക്ക് സമാധിയിൽ പുഷ്പാർജന നടത്താൻ അവകാശമില്ലേ? ഈ നായർ സമുദായത്തിൽ പിറന്ന ഓരോരുത്തനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയിൽ പോയി പുഷ്പാർജനം നടത്തേണ്ടതല്ലേ? നമ്മുടെ അവകാശമല്ലേ? ഇത് ആർക്കെങ്കിലും ഒരാൾക്ക് മാത്രം കുത്തക അവകാശമാണോ?’ എന്നായിരുന്നു ആനന്ദബോസ് പറഞ്ഞത്.ഡൽഹി എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം അതൃപ്തി പരസ്യമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....