അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ നഗരനയ കമ്മീഷന്‍ വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പുതുതലമുറയിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ നഗരനയ കമ്മീഷന്‍ വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു. കില നഗരനയ സെല്ലും യൂനിസെഫും അടൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് മൂന്നാമത് നഗരനയ കൗണ്‍സില്‍ നടത്തിയത്. അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, സെക്രട്ടറി എന്നിവരെ വിദ്യാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത് സ്റ്റുഡന്റ്സ് കൗണ്‍സില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കി. കില കണ്‍സള്‍ട്ടന്റ് ആന്റണി അഗസ്റ്റിന്‍ നേതൃത്വം നല്‍കി. നഗരസഭ പരിധിയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. അലാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എം രാജു, എസ് പി സി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡല്‍ ഓഫീസര്‍ ജി സുരേഷ് കുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, കില അര്‍ബന്‍ പോളിസി സെല്‍ അംഗം സി ടി മിഥുന്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...

പാക് അധീന കശ്മീരിലെ പ്രതിഷേധം : പാകിസ്ഥാൻ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഫലം ; ഇന്ത്യ

0
ന്യൂഡൽഹി : പാക് അധീന കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്ഥാന്റെ...

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...