സാക്ഷി പറഞ്ഞ യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : നെടുമങ്ങാട്‌ ടൗണിൽ കിഴക്കേ ബംഗ്ലാവ് പരിസരത്ത് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞ യുവാവിനുനേരെ വധശ്രമം. നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ് (26) പൂക്കടയിലെത്തിയ സംഘം കുത്തിപ്പരിക്കേൽപിച്ചത്.

കഴിഞ്ഞ 23 ന് നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലും പരിസരത്തുമായി സംഘം മറ്റൊരു യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി തല്ലിയിരുന്നു. പോലീസ് എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവർ കാഴ്ച്ചക്കാരായിരുന്നെന്നും ഇവർക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും പരിക്കേറ്റ പെയിൻറിങ് തൊഴിലാളി ആനാട് സ്വദേശി സൂരജ് (23) അറിയിച്ചതിനെ തുടർന്ന് രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ സാക്ഷി പറഞ്ഞെന്ന കാരണം കൊണ്ടാണ് അരുണിനെതിരെ ആക്രമണം നടന്നത്. കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചുകയറി ഒടിഞ്ഞനിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് പോലീസ് അന്വേഷണമാരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....