ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം ; കണ്ണൂരിൽ വ്യാപക അക്രമം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ വ്യാപക ആക്രമണം. കണ്ണൂരിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി ആക്രമണങ്ങൾ അരങ്ങേറി. കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ്‌ ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തീയിട്ട് നശിപ്പിച്ചു. പിന്നിൽ സിപിഐഎം പ്രവർത്തകരെന്നാണ് കോൺഗ്രസ്‌ ആരോപണം. പടിഞ്ഞാറ്റം കൊഴുവലിലെ രാജീവ്‌ ഭവൻ നേരെയും ഇന്നലെ രാത്രി ആക്രമണം ഉണ്ടായി. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെ എസ് യു സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു, ചെണ്ടയാടും കൊടിമരം നശിപ്പിച്ചു.

ഇന്നലെ രാത്രി കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയും കല്ലേറ് നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...