ഭാര്യവീട്ടില്‍ അക്രമം ; സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച പ്രതി പോലീസുകാരെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ചാ​ലും​മൂ​ട് : ഭാ​ര്യ​വീ​ട്ടി​ല്‍ അ​ക്ര​മം ന​ട​ത്തി​യ​തി​ന് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച പ്ര​തി പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം കോ​യി​വി​ള​യി​ല്‍ കു​ള​ത്തൂ​ര്‍ വീ​ട്ടി​ല്‍ ജ​യിം​സ​ണ്‍ ആ​ണ് (25) അ​ഞ്ചാ​ലൂം​മൂ​ട് പോ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ പാ​റാ​വ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സു​നി​ല്‍ ലാ​സ​റി​നെ​യും ജി.​ഡി ചാ​ര്‍​ജ് ഉ​ണ്ടാ​യി​രു​ന്ന ഗു​രു​പ്ര​സാ​ദി​നെ​യും ആ​ക്ര​മി​ച്ച​ത്. 30ന് ​അ​ഞ്ചാ​ലും​മൂ​ട് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​തി​ലി​ല്‍ കാ​ട്ടു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ലെ കൃ​ഷ്ണ​കു​മാ​റി​ന്റെ വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ ആ​ദ്യം അ​ക്ര​മം ന​ട​ത്തി​യ​ത്. മ​ദ്യ​പി​ച്ച്‌ ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ഭാ​ര്യ​യോ​ടും ഭാ​ര്യാ​മാ​താ​വു​മാ​യും ത​ര്‍​ക്ക​ത്തി​ലാ​വു​ക​യും അ​സ​ഭ്യം വി​ളി​ച്ച്‌ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

കൃ​ഷ്ണ​കു​മാ​റി​ന്റെ പ​രാ​തി​യി​ല്‍ അ​ഞ്ചാ​ലും​മൂ​ട് പപോലീ​സ്​ ജ​യിം​സ​നെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​യാ​ള്‍ തു​ട​ര്‍​ന്നും അ​സ​ഭ്യം പ​റ​യു​ന്ന​ത് ത​ട​ഞ്ഞ പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പപോലീ​സു​കാ​ര​നെ യു​വാ​വ്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മം ത​ട​യാ​ന്‍ ശ്ര​മി​ക്ക​വേ​ ജി.​ഡി ചാ​ര്‍​ജി​ലു​ണ്ടാ​യി​രു​ന്ന ഗു​രു​പ്ര​സാ​ദി​നെ​യും ആ​ക്ര​മി​ച്ചു. തു​ട​ര്‍​ന്ന്​ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ്​ സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ സി.ദേ​വ​രാ​ജ​ന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​തി​ന്​ കേ​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
ബ്രിട്ടിഷ് കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...

സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന ; എറണാകുളത്ത് 81 ബസുകൾക്കെതിരെ നടപടി

0
കൊച്ചി: എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന....

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരിയായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത്...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...