വസ്തു തര്‍ക്കം : ഗൃഹനാഥനെ സഹോദരനും കുടുംബവും അക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ സഹോദരനും കുടുംബവും സംഘം ചേര്‍ന്ന് അക്രമിച്ചതായി പരാതി. പന്തളം സ്വദേശി ബാലന്‍ പിളളയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബാലന്‍ പിള്ളയുടെ പരാതിയില്‍ കേസ് എടുത്ത പന്തളം പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ വാടക കരാര്‍ പുതുക്കാന്‍ പന്തളം തട്ടയില്‍ എത്തിയപ്പോഴാണ് ബാലന്‍ പിളളയ്‌ക്കെതിരെ ആക്രമണം ഉണ്ടായത്.

ബാലന്‍ പിള്ളയുടെ സഹോദരന്‍ വാസുദേവക്കുറുപ്പും മകന്‍ പ്രവീണും അടക്കം അഞ്ചംഗ സംഘം മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്താല്‍ ബാലന്‍പിള്ളയുടെ തലയ്ക്കും ശരീരത്തിലും സരമായി പരിക്കേറ്റിട്ടുണ്ട്. കാലങ്ങളായി സഹോദരങ്ങള്‍ തമ്മില്‍ ഭൂമി വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും വീട് വാടകയ്ക്ക് നല്‍കിയതില്‍ സമീപവാസിയായ സഹോദരന് എതിര്‍പ്പ് ഉണ്ടായിരുന്നുവെന്നും മകള്‍ പറഞ്ഞു. ബാലന്‍ പിള്ളയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസ് എടുത്ത് പന്തളം പോലീസ് വാസുദേവകുറുപ്പിന്റെ മകന്‍ പ്രവീണിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രവീണിനെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...