സമരത്തില്‍ പങ്കെടുത്തില്ല ; കോഴിക്കോട് ഓട്ടോറിക്ഷകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ അക്രമമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇന്നലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാത്ത ഓട്ടോറിക്ഷകള്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ അക്രമമെന്ന് പരാതി. സമരത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളെ മര്‍ദ്ദിച്ചെന്നും ഓട്ടോയുടെ ഷീറ്റുകള്‍ കീറി നശിപ്പിച്ചെന്നും പരാതിയുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഡ്രൈവര്‍മാര്‍ക്കുനേരെയും വണ്ടികള്‍ക്ക് നേരെ അക്രമം ഉണ്ടായത്.

സിസി ഓട്ടോ തൊഴിലാളി സംയുക്ത യൂണിയനാണ് സിസി പെര്‍മിറ്റില്ലാതെ കോര്‍പ്പറേഷന്‍ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുക. എല്‍എന്‍ജി ഓട്ടോകള്‍ക്ക് മാറ്റി വെച്ച പെര്‍മിറ്റ് സിഎന്‍ജി ഓട്ടോകള്‍ക്ക് നല്‍കാതിരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തിയത്. ഈ പണി മുടക്കില്‍ പങ്കെടുക്കാത്ത ഓട്ടോ തൊഴിലാളികള്‍ക്കാണ് സര്‍വീസ് നടത്തിയതിന്‍റെ പേരില്‍ അക്രമം നേരിടേണ്ടി വന്നത്. അക്രമത്തിന് ഇരായായ തൊഴിലാളികള്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...