കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിനെതിരെ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിനെതിരെ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ അമ്മയും സഹോദരിയും ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റാരുടെയോ പ്രേരണയുണ്ടെന്ന് കമ്മിഷനംഗം എസ്.അജയകുമാര്‍ പറഞ്ഞു. പലതും സംശയത്തിനിടയാക്കുന്നതാണ്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതിരുന്നത് ബോധപൂര്‍വമെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും അജയകുമാര്‍ പറഞ്ഞു. മധുവിന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് രണ്ട് അഭിപ്രായമില്ല. എന്നാല്‍ മധുവിന്റെ അമ്മയും സഹോദരിയും പുതുതായി ഉന്നയിക്കുന്ന കാര്യങ്ങള്‍ പലതും വിശ്വാസ്യയോഗ്യമല്ല.

ആരുടെയോ പ്രേരണയ്ക്കു വഴങ്ങിയെന്ന് കമ്മിഷന്‍ സംശയിക്കുന്നു. കോടതിയില്‍ ഹാജരാകാതിരുന്ന സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. അസുഖമാണെന്ന ന്യായം പൂര്‍ണമായും അംഗീകരിക്കാനാകില്ല. കോടതിയിലെത്താത്തത് ബോധപൂര്‍വമെന്ന് തെളിഞ്ഞാല്‍ കമ്മിഷന്‍ നടപടിയെടുക്കും. കമ്മിഷന്‍ പലതവണ മധുവിന്റെ കുടുംബത്തെ നേരില്‍ കണ്ടിരുന്നതാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായുമുള്ള കാര്യങ്ങള്‍ കുടുംബം പറയുന്നതിലാണ് അസ്വാഭാവികതയെന്നും അജയകുമാര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...