പാര്‍ട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ചതിന് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : പാര്‍ട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ചതിന് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഹമ്മദാബാദിലെ ഡാനിലിംഡാ കൗണ്‍സിലര്‍ ജമനാബെന്‍ വഗഡയുടെ പേരിലാണ് നടപടി. പാര്‍ട്ടിയില്‍ തന്റെ എതിരാളികളായ എം.എല്‍.എ ശൈലേഷ് പര്‍മാര്‍, പ്രതിപക്ഷനേതാവ് ഷെഹസാദ് ഖാന്‍ പഠാന്‍ എന്നിവരെ ഇല്ലാതാക്കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെട്ടിരുന്നു. ദുര്‍മന്ത്രവാദിനിയുമായി ജമനാബെന്‍ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ തന്നെ ഇരുത്തണമെന്നും മന്ത്രവാദിനിയോട് ആവശ്യപ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കൗണ്‍സിലറെ താത്കാലികമായി പുറത്താക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...