പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ നിന്നും പിന്മാറാന്‍ മധുവിന്റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പ്രതി അബ്ബാസിന്റെ അപേക്ഷയാണ് കോടതി തള്ളിയത്. മൂൻകൂർ ജാമ്യത്തിന് അർഹതയില്ലാത്ത ഹർജിയാണ് ഇതെന്ന് കോടതി വിമർശിച്ചു.
ജസ്‌റ്റിസ് ദിനേശ മഹേശ്വരീ, ജസ്‌റ്റിസ് സുധാംശു ദുലിയാ എന്നിവരുള്‍പ്പെട്ട രണ്ട് പേരടങ്ങുന്ന ബഞ്ചാണ് കേസ് തള്ളിയത്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് മധുവിന്റെ അമ്മ നൽകിയ പരാതിയിൽ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ അബ്ബാസിന്റെ ഡ്രൈവര്‍ അറസ്‌റ്റിലായിരുന്നു.





























