മണ്ഡലം കുടുംബസ്വത്താക്കാൻ ശ്രമം ; പ്രിയങ്കയ്ക്ക് വയനാടുമായി എന്ത് ബന്ധം? വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെഹ്റു കുടുംബം വയനാടും കുടുംബസ്വത്താക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്ലാഞ്ഞിട്ടാണോ പ്രിയങ്കയെ ഇറക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. പ്രിയങ്ക ഗാന്ധിക്ക് വയനാടുമായി എന്ത് ബന്ധമാണുള്ളത് ? വയനാടിനെ അമേഠിയും റായ്ബറേലിയെയും പോലെ കുടുംബസ്വത്താക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. അമ്മയും രണ്ടുമക്കളും പാര്‍ലമെന്‍റംഗങ്ങളായി നികുതിപ്പണം ഉപയോഗിച്ച് ജീവിക്കാനാണ് ശ്രമമെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. വയനാട് വിടില്ല എന്ന പ്രതീതി സൃഷ്ടിച്ച് രാഹുൽ ഗാന്ധി കേരളജനതയെ വഞ്ചിച്ചു. പോളിംഗ് കഴിഞ്ഞ ശേഷമാണ് റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തിലെ തീരുമാനം പുറത്തുവിടുന്നത്. ജനാധിപത്യ മര്യാദയോ നീതിയോ കാണിച്ചില്ലെന്നും വി.മുരളീധരൻ പറഞ്ഞു. അഞ്ചുവർഷം എംപിയായിരുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നും ജനാധിപത്യ അവകാശം ഉപയോഗിച്ച് വയനാട്ടിലെ ജനത ഇതിന് മറുപടി നല്‍കണമെന്നും വി.മുരളീധരൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, അറസ്റ്റ്

0
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. കോഴിക്കോട്...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

0
കോട്ടയം : കോട്ടയത്ത് വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം....