കൊല്ലം: കൊല്ലത്ത് ഇരുതല മൂരിയെ ലക്ഷങ്ങൾക്കു വിൽക്കാൻ ശ്രമിച്ച ഏഴംഗ തട്ടിപ്പ് സംഘം വനം വകുപ്പിന്റെ പിടിയിലായി. സംഘത്തിൽ കൊല്ലത്തെ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും ഉൾപ്പെടുന്നു. കൊല്ലം പഴയപഴയാറ്റിൻകുഴി സ്വദേശിയായ ദാറുൽ സലാം വീട്ടിൽ അൻസറുദ്ധീൻ (58), കൊല്ലം വാക്കനാട് സ്വദേശിയായ ഫൗസിയ മൻസിലിൽ നിസാറുദ്ധീൻ, കോട്ടയം കൊന്നല്ലൂർ സ്വദേശിയായ പൊട്ടൻങ്ങായിൽ ചെറിയാൻ, കൊല്ലം ചാത്തന്നൂർ ആനച്ചാൽ സ്വദേശിയായ ജാസ്മിൻ വില്ലയിൽ ഫിയാസ്, കൊല്ലം ഏരുക്കുഴി പാലയ്ക്കൽ സ്വദേശിയായ നൗഫൽ മൻസിലിൽ നൗഫൽ എന്നിവരാണ് പിടിയിലായത്. 40 ദിവസം മുമ്പ് വെല്ലൂറിൽ നിന്നും ട്രെയിൻ മാർഗം ഇരുതലമൂരിയെ നാട്ടിൽ എത്തിച്ചു തുടർന്ന് വനം വകുപ്പിന്റെ വലയിൽ കുടുക്കുകയായിരുന്നു. മൂന്നര ലക്ഷത്തോളം രൂപയ്ക്ക് ഇരുതലമൂരിയെ വെല്ലൂർ സ്വദേശിയിൽ നിന്നാണ് വാങ്ങിയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വനപാലകർ പറയുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























