ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍ ; സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഏഴുമാസം ഗർഭിണിയായ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓടിരക്ഷപ്പെട്ട ഭർത്താവ് പിടിയിലായി. നീർവേലിയിലെ ഷൈനേഷാണ് (40) ചക്കരക്കല്ല് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു കൊലപാതകശ്രമം. ചക്കരക്കല്ല്, കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കുവേണ്ടി വ്യാപക തിരച്ചിൽ നടത്തി. വെള്ളിയാഴ്ച അതിരാവിലെ കൊയിലാണ്ടി ബസ്സ്റ്റാൻഡിൽവെച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി.

ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പനയത്താംപറമ്പിലാണ് യുവതിക്ക് കുത്തേറ്റത്. തറമ്മൽ വീട്ടിൽ പ്രിമ്യയെ ഭർത്താവ് ഷൈനേഷ് മദ്യപിച്ചെത്തി ആക്രമിക്കുകയായിയിരുന്നു. ഏഴുമാസം ഗർഭിണിയായ പ്രിമ്യ വ്യാഴാഴ്ചയാണ് ഭർത്താവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്കെത്തിയത്. വാക്തർക്കത്തിനിടെ അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് കഴുത്തിൽ കുത്തിയിറക്കിയെന്നാണ് കേസ്. ബന്ധുക്കളും പരിസരത്തുള്ളവരും ഉടൻതന്നെ പ്രിമ്യയെ ആസ്പത്രിയിലെത്തിച്ചു. പ്രിമ്യ സ്വകാര്യ ആസ്പത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....