ആറ്റുകാൽ പൊങ്കാല നിവേദിച്ച് ഭക്തർ മടങ്ങിയതിന് പിന്നാലെ ശുചീകരണം ആരംഭിച്ച് നഗരസഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഭക്തർ മടങ്ങിയതിന് പിന്നാലെ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ആരംഭിച്ചു. ഭക്തർ ഉപേക്ഷിക്കുന്ന ചുടുകട്ടകൾ, മാലിന്യങ്ങൾ തുടങ്ങിയവ ശേഖരിച്ച് നഗരം മണിക്കൂറുകൾക്കുള്ളിൽ വൃത്തിയാക്കി. ചുടുകട്ടകൾ ഉപയോഗിച്ച് ദരിദ്രർക്ക് വീട് നിർമ്മിച്ചു നൽകുന്ന മാതൃകാപരമായ പ്രവർത്തനവും നഗരസഭ നടത്തുന്നുണ്ട്. കോർപ്പറേഷൻ ജീവനക്കാരുടെയും ഹരിത കർമസേനയുടെയും ശുചീകരണ പ്രവർത്തനങ്ങളിൽ ഭക്തരും നാട്ടുകാരും സഹകരിക്കുന്നുണ്ട്. 3500 ശുചീകരണതൊഴിലാളികളും 200 ലോറികളും കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ടെന്ന് മേയർ വി.വി രാജേഷ് പറഞ്ഞു. പരിചയ സമ്പന്നരായ ജീവനക്കാർ കോർപ്പറേഷൻ ഭരണ സമിതിയോട് സഹകരിച്ചതോടെ പൊങ്കാല വിജയകരമാക്കാനായെന്ന് മേയർ പറഞ്ഞു.

ഓരോ സമിതി കളുടെയും ചെയർമാൻമാർക്ക് ശുചീകരണ ചുമതല നൽകിയിട്ടുണ്ട്. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം മേയറും ഡെപ്യൂട്ടി മേയറും കൗണ്‍സിലര്‍മാരും ശുചീകരണത്തില്‍ പങ്കാളികളായി. ഇലകളും മറ്റ് മാലിന്യങ്ങളും നീക്കി, രാത്രി 8.15 മുതൽ റോഡ് കഴുകി വൃത്തിയാക്കുന്ന പ്രവർത്തികൾ നഗരത്തിൽ ആരംഭിക്കും. ടാങ്കറുകളിൽ വെള്ളം എത്തിച്ച് കൃത്രിമ മഴ പെയ്യിച്ചാണ് അവസാനഘട്ട ശുചീകരണം, ഒരു മണിക്കൂർ കൊണ്ട് നഗരം പഴയപടിയാക്കുമെന്നാണ് കോർപ്പറേഷൻ അറിയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...