ഇറാൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് ആക്രമിച്ചു ; അവകാശവാദവുമായി ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ജെറുസലേം : പശ്ചിമേഷ്യയെ ആശങ്കയിലാക്കിയുള്ള ആക്രമണം ശക്തമായി തുടർന്ന് ഇസ്രയേലും തിരിച്ചടിച്ച് ഇറാനും. ഇറാന്റെ പരമോന്നത നേതാവ് ആയിത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണ് ഇസ്രയേൽ. ഇറാന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച നടന്ന ആക്രമണത്തെ കുറിച്ചാണ് ഇസ്രയേൽ സൈന്യമാണ് സ്ഥിരീകരണം നടത്തിയത്. അതീവ സുരക്ഷാ മേഖലയിലുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാന്റെ ഭരണനിർവ്വഹണ സംവിധാനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.

ആയിത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാൻ താൽക്കാലിക ഭരണസമിതി രൂപീകരിച്ച സാഹചര്യത്തിലാണ് നിർണ്ണായകമായ പുതിയ നീക്കം. നിലവിലെ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ വക്താക്കൾ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിൽ കനത്ത പുകയും സ്ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനാനുസൃതമായ അധികാര കൈമാറ്റത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇറാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിയ ആക്രമണമുണ്ടായത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...