കാട്ടൂര്‍ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂരിൽ യുഡിഎഫ് നേതൃത്വം നല്‍കുന്ന കാട്ടൂര്‍ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തൽ. വായ്പാ വിതരണത്തിലടക്കം വ്യാപക ക്രമക്കേട് നടന്നെന്ന് അക്കമിട്ട് നിരത്തുകയാണ് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട്. മൂന്നരക്കോടിയുടെ ക്രമക്കേട് നടന്നെന്ന ആക്ഷേപവുമായി നഗരസഭ കൗണ്‍സിലര്‍ ടി കെ ഷാജു രംഗത്തെത്തി. അനുമതി ഇല്ലാതെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നു, വ്യാപാര സ്ഥാപനങ്ങളില്‍ കണക്കിലുള്ള സ്റ്റോക്കില്ല തുടങ്ങി ക്രമക്കേടുകൾ അക്കമിട്ട് നിരത്തുകയാണ് തൃശൂർ കാട്ടൂർ സഹകരണ ബാങ്കിൽ സഹകരണ ഓഡിറ്റ് വകുപ്പ്. സംഘത്തിന്റെ പ്രവര്‍ത്തന പരിധിയ്ക്ക് പുറത്ത് വായ്പകള്‍ നല്‍കി എന്നാണ് മറ്റൊരു കണ്ടെത്തൽ.

ഗുരുതരമായ മറ്റൊരു കണ്ടെത്തൽ ഭരണ സമിതി അംഗങ്ങളുടെ ക്രമക്കേടാണ്. 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളുടെ പേരില്‍ കോടികളുടെ കുടിശ്ശികയുണ്ട്. ക്രമക്കേടുകളിലൂടെ ബാങ്കിന് മൂന്നര കോടി രൂപയുടെ നഷ്ടമുണ്ടായതായും 2022 – 23 കാലത്തെ ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഈ തുക ഈടാക്കാനാണ് ശുപാർശ. അതേസമയം ക്രമക്കേടൊന്നുമില്ലെന്നാണ് ബാങ്ക് പ്രസിഡന്റ് ജോമോന്‍ വലിയവീട്ടില്‍ വിശദീകരിക്കുന്നത്. കരുതൽ നടപടികൾക്കായി പണം നീക്കിവച്ചതുകൊണ്ടാണ് നഷ്ടം കാണിച്ചതെന്നും ബാങ്ക് വിശദീകരിക്കുന്നു. വിഷൻ മിഷൻ എന്ന പേരിൽ പദ്ധതി രൂപീകരിച്ച് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങിയതായും ബാങ്ക് അധികൃതർ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...