തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന

For full experience, Download our mobile application:
Get it on Google Play

തായ്പെയ് : തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന. രാവിലെ 6 മണിയോടെ 22 ചൈനീസ് വിമാനങ്ങളും 5 നാവികസേന കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 16 വിമാനങ്ങൾ തായ്‌വാൻ്റെ വടക്കൻ, തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിലേക്ക് പ്രവേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് തായ്‌വാൻ അറിയിച്ചു. കഴിഞ്ഞ ദിവസം 4 വിമാനങ്ങളും 4 നാവികസേനാ കപ്പലുകളും ചൈന തായ്‌വാനിലേക്ക് അയച്ചിരുന്നു. ചൈനയിൽ നിന്ന് തായ്‌വാൻ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്കയും രം​ഗത്തെത്തി.

തായ്‌വാൻ്റെ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിനായി ഏകദേശം 1.988 ബില്യൺ ഡോളർ മൂല്യമുള്ള പ്രതിരോധ കരാറിന് അം​ഗീകാരം നൽകിയതായി അമേരിക്ക പ്രഖ്യാപിച്ചു. റഡാർ സംവിധാനങ്ങളുടെയും ഭൂതല-വിമാന മിസൈൽ സംവിധാനങ്ങളുടെയും കൈമാറ്റത്തിനുള്ള അം​ഗീകാരമാണ് അമേരിക്ക നൽകിയിരിക്കുന്നത്. നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഭീഷണികളെ നേരിടാനുള്ള തായ്‌വാൻ്റെ കഴിവ് വർദ്ധിപ്പിക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുമെന്ന് പെൻ്റഗണിൻ്റെ ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...