ജില്ലാ ആശുപത്രിയിലേക്ക്‌ അനുവദിച്ച ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്‌ച വരുത്തിയതായി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ജില്ലാ ആശുപത്രിയിലേക്ക്‌ അനുവദിച്ച ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്‌ച വരുത്തിയതായി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌. 10.42 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ആശുപത്രിയില്‍ വേണ്ട മരുന്നുകള്‍ ലഭ്യമല്ല എന്നാണ്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പറയുന്നത്‌. ആശുപത്രിയില്‍ കോടികള്‍ ചിലവഴിച്ച്‌ നിര്‍മിച്ച ഓക്‌സിജന്‍ പ്ലാന്റ്‌ പ്രവര്‍ത്തന രഹിതമാണ്‌. കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ആശുപത്രിയില്‍ തന്നെ ഓക്‌സിജന്‍ ഉത്‌പാദിപ്പിക്കുന്ന പദ്ധതിക്ക്‌ ജില്ലാ പഞ്ചായത്ത്‌ അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കിയത്‌. ആയിരം ലിറ്റര്‍ ഓക്‌സിജന്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ്‌ പ്ലാന്റ്‌ നിര്‍മ്മിക്കാന്‍ പദ്ധതി ഇട്ടത്‌. പ്ലാന്റിന്‌ ആവശ്യമുള്ളസ്‌ഥലം, കെട്ടിടം, ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍, ജനറേറ്റര്‍ എന്നിവ ഉള്‍പ്പെടെ 1.90 കോടി രൂപയാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. എന്നാല്‍ പ്ലാന്റ്‌ പ്രവര്‍ത്തനരഹിതമാണ്‌. ആവശ്യമായ ഓക്‌സിജന്‍ പുറത്തു നിന്നും വാങ്ങുകയാണ്‌ ചെയ്യുന്നത്‌. 22-23, 23-24 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടിലാണ്‌ പരാമര്‍ശം രേഖപ്പെടുത്തിയിരിക്കുന്നത്‌.

അക്കൗണ്ട്‌ മാനദണ്ഡ പ്രകാരം ഇപ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്കായി ലഭിക്കുന്ന തുക അപ്പ്രോപ്രിയേഷന്‍ കണ്‍ട്രോള്‍ രജിസ്‌റ്ററില്‍ സൂക്ഷിക്കേണ്ടതാണ്‌. എന്നാല്‍ ഈ രജിസ്‌റ്റര്‍ ജില്ലാ പഞ്ചായത്ത്‌ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. കെ.എസ്‌.ഇ.ബി, വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ്‌ എന്നീ സ്‌ഥാപനങ്ങളിലായി നിരവധി പ്രവര്‍ത്തികള്‍ 22- 23, 23- 24 വര്‍ഷങ്ങളില്‍ കരാര്‍ നല്‍കിയ കോടിക്കണക്കിന്‌ രൂപയുടെ പൊതുമരാമത്ത്‌ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുവാനും ശ്രദ്ധിച്ചിട്ടില്ലെന്ന്‌ കുറ്റപ്പെടുത്തുന്നുണ്ട്‌. പഠന യാത്രയിലെ ചെലവുകള്‍ക്ക്‌ വ്യക്‌തത ഇല്ലെന്നും അതുമായി ബന്ധപ്പെട്ട്‌ ചെലവഴിച്ച തുകയില്‍ ഒരു ലക്ഷത്തിപതിനായിരം രൂപ ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്‌. ജില്ലാ ആയുര്‍വേദ ആശുപത്രിക്ക്‌ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ അഞ്ചു ലക്ഷം നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും യാതൊരു ഉപകരണവും ആശുപത്രിക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ ഓഡിറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...