ഹൈക്കോടതി ഇടപെട്ടിട്ടും തിരുവാഭരണപാതയിലെ കൈയേറ്റം ഒഴുപ്പിക്കാനാകാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹൈക്കോടതി ഇടപെട്ടിട്ടും തിരുവാഭരണപാതയിലെ കൈയേറ്റം ഒഴുപ്പിക്കാനാകാതെ അധികൃതർ. ചെറിയ കൈയേറ്റങ്ങൾക്ക് പുറമേ അഞ്ച് സെന്റു മുതൽ രണ്ട് ഏക്കർ വരെ കൈയേറിയതായി കണ്ടെത്തിയിട്ടും ഒഴുപ്പിക്കൽ വൈകുകയാണ്. 2022ൽ ആണ് കൈയേറ്റം ഒഴുപ്പിക്കാൻ ജില്ലാകളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. തുടർന്ന് മല്ലപ്പുഴശ്ശേരിയിൽ മാത്രം പാത അളന്ന് നോട്ടീസ് നൽകി. 1986ൽ 120 പേർ ഒപ്പിട്ട നിവേദനം അന്നത്തെ ജില്ലാകളക്ടർക്ക് നൽകിയതോടെയായിരുന്നു തിരുവാഭരണ പാത വീണ്ടെടുക്കാനുള്ള ആദ്യനീക്കം. 2009ൽ അയ്യപ്പദാസ് സ്വാമിയുടെ അദ്ധ്യക്ഷതയിൽ തിരുവാഭരണപാത സംരക്ഷണസമിതി രൂപീകരിച്ച് അന്നത്തെ ജില്ലാ കളക്ടർ ടി.ടി.ആന്റണിക്ക് നിവേദനംനൽകി. തുടർന്ന് 2009 ഡിസംബർ 31ന് മുൻപായി കൈയേറ്റം ഒഴുപ്പിക്കാൻ ഉത്തരവിറങ്ങി. ആദ്യസർവേയിൽ 485 ഉം തുടർന്ന് 57 കൈയേറ്റങ്ങളും കണ്ടെത്തി.

ടി.ടി.ആന്റണി സ്ഥലംമാറിയതോടെ ഒഴുപ്പിക്കൽ നിലച്ചു. 2011ൽ പി.വേണുഗോപാൽ ജില്ലാകളക്ടറായി എത്തിയതോടെ ഭൂമി വീണ്ടെടുക്കലിന് ജീവൻവെച്ചു. യോഗത്തിൽ അറിവില്ലായ്മകൊണ്ടാണ് പാത കൈയേറിയതെന്നും ഒഴിയാൻ തയ്യാറാണെന്നും പലരും സത്യവാങ്മൂലം നൽകി. ഇതോടെ 90 ശതമാനം കൈയേറ്റവും ഒഴിഞ്ഞതായി ചൂണ്ടികാട്ടി ആർ.ഡി.ഒ സർക്കാരിന് റിപ്പോർട്ട് നൽകി. എന്നാൽ പാത വീണ്ടെടുക്കാനായില്ല. 2017ൽ സംരക്ഷണസമിതി വീണ്ടും പരാതി നൽകിയതോടെ ഒഴുപ്പിക്കൽ പുനരാരംഭിച്ചു. അതേസമയം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ആറന്മുളയിൽ 11 പേർ തർക്കമുന്നയിച്ചതോടെ വിഷയം കോടതിയിലെത്തി. അതുവരെയുണ്ടായിരുന്ന നടപടികൾ ക്യാൻസൽ ചെയ്ത് വീണ്ടും പാത അളന്ന് ഒഴുപ്പിക്കാൻ 2022ൽ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി. കോടതിയുടെ ഈ നിർദ്ദേശമാണ് ഇപ്പോഴും നടപ്പിലാകാത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...